Friday, November 28, 2008

കസ്റ്റമര്‍ സര്‍‌വീസ്

മറ്റ് ആണ്‍കുട്ടികളെ പോലെ ആജുവും ഒരു വാഹനപ്രിയനാണ്.ചെറുപ്പം മുതലേ അകലെ കാണുന്ന കാറിന്റെ ബ്രാന്റും മോഡലും പറയാലാണ് യാത്ര ചെയ്യുമ്പോള്‍ അവന്റെ വിനോദം.
പഠിച്ച് ജോലിക്ക് പോകുന്നത് തന്നെ ഇഷ്ട വാഹനമായ ഹമ്മര്‍ വാങ്ങാനാണെന്നാണ് അവന്റെ ഭാഷ്യം.ബൈക്ക് റേസിങ്ങ് ഗയിമിലായാലും ടിവിയില്‍ കാണാനും താല്പര്യം.

അനിയത്തിയുടെ കല്യാണത്തിരക്കിനിടെ ഇവന്‍ ദേഷ്യം പിടിച്ച് എന്റെയടുത്ത് വന്ന് പറഞ്ഞു,ഇവിടുത്തെ കടക്കാര്‍ക്കൊന്നും ഒരു മാനേഴ്സുമില്ല എന്ന്.

സംഭവം ഇതാണ്: ഹാളിന്റെ അതേ ബില്‍ഡിങ്ങില്‍ തന്നെയുള്ള കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഹെല്‍മെറ്റുകള്‍ കാണാന്‍ കയറിയതായിരുന്നു അവന്‍.ദുബായില്‍ ഏത് പെട്ടിക്കടയിലും കയറി നമുക്ക് ഇഷ്ടമുള്ളതെടുത്ത് നോക്കാം ,ടെസ്റ്റ് ചെയ്യാം എന്നിട്ട് ഇഷ്ടപ്പെട്ടതുമായി കൗണ്ടറില്‍ ചെന്ന് പൈസ കൊടുക്കുന്ന പരിചയം വെച്ച് ഒരു ഹെല്‍മെറ്റെടുത്ത് ഗ്ലാസ് ഡോറില്‍ ഭം‌ഗി നോക്കുന്നതിനിടെ കടക്കാരന്‍ വന്ന് ഹെല്‍മറ്റ് പിടിച്ച് വാങ്ങി ഇവന്റെ ചെവിക്ക് പിടിച്ചതാണ് നാട്ടിലെ മാനേഴ്സില്ലായ്മയെ പറ്റി പരാതി പറയാന്‍ കാരണം.എന്തായാലും വെറുതെയവിടെ നിന്ന് അവനും മടങ്ങിയില്ല.ഏന്തി വലിഞ്ഞായാലും അയാളുടെ ചെവിക്ക് കേറിയും ഒന്ന് പിടിച്ചിട്ടാണ് പൊന്നത്.

അവസാനം എന്‍‌റ്റെ അമ്മാവന്‍‌മാര്‍ കാര്യം അന്‍‌വേഷിക്കാന്‍ ചെന്നപ്പോഴാണ് കടക്കാര്‍ ക്ഷമാപണം നടത്താന്‍ തയ്യാറായത്.

12 Comments:

At 11/28/2008 11:46:00 AM , Blogger വല്യമ്മായി said...

കസ്റ്റമര്‍ സര്‍‌വീസ്

 
At 11/28/2008 01:15:00 PM , Blogger ശ്രീ said...

ആജുവിനെ കുറ്റം പറയാനും പറ്റില്ല.
:)

 
At 11/28/2008 01:30:00 PM , Blogger അരുണ്‍ കരിമുട്ടം said...

ന്യായം ആജുവിന്‍റെ പക്കല്‍ തന്നെ

 
At 11/28/2008 09:32:00 PM , Blogger Bindhu Unny said...

“ഏന്തി വലിഞ്ഞായാലും അയാളുടെ ചെവിക്ക് കേറിയും ഒന്ന് പിടിച്ചിട്ടാണ് പൊന്നത്.“ - ആജു ആള് കൊള്ളാല്ലോ :-)

 
At 11/30/2008 09:05:00 PM , Blogger ഗീത said...

ആജു മിടുക്കന്‍ തന്നെ.

 
At 12/01/2008 05:20:00 PM , Blogger smitha adharsh said...

അജു കീ ജയ്..

 
At 12/01/2008 05:56:00 PM , Blogger P R Reghunath said...

Mone Dinesha,nee aanu mone ankutty.

 
At 12/10/2008 02:25:00 PM , Blogger വല്യമ്മായി said...

ശ്രീ,അരുണ്‍,ബിന്ദു,ഗീത ചേച്ചി,സ്മിത,നിഷ്കളങ്കന്‍ നന്ദി.

ഇവിടെ വളര്‍ന്ന് നാട്ടില്‍ പോകുന്ന കുട്ടികളിലധികവും ഇങ്ങനെ അപഹാസ്യരാകാറുണ്ട്.അവരെ പരിഹസിക്കുന്നതിനു പകരം അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്.ഇവരൊരു ദുബായിക്കാരു വന്നിരിക്കുന്നു എന്ന മനോഭാവം നാട്ടുകാരും മാറ്റേണ്ടിയിരിക്കുന്നു :)

 
At 12/10/2008 08:16:00 PM , Blogger ദീപക് രാജ്|Deepak Raj said...

ആജു കിട്ടിയാല്‍ കൊടുക്കും അല്ലെ,............ആപ്പോള്‍ ഓന്‍ ഒരു മോതലാണല്ലോ..

 
At 12/15/2008 06:26:00 AM , Blogger സിനിമ said...

വല്യമായീടെ അജുവിനും,
ബ്ലോഗിനും ആശസകള്...

 
At 12/15/2008 09:24:00 PM , Blogger ചിത്ര വിശേഷം said...

അതെ
ഡി വിനയചന്ദ്രന്‍........
ഞാന്‍ കേട്ടിരുന്നു,
ഇപ്പോള്‍ എന്‍ വശം ഇല്ല,
അതുകൊണ്ടാ പോസ്റ്റ് ചെയ്യാതതധ്...

 
At 12/20/2008 09:43:00 PM , Blogger പാറുക്കുട്ടി said...

ആജു ആളു മിടുക്കനാണേയ്

 

Post a Comment

Subscribe to Post Comments [Atom]

<< Home