Tuesday, October 30, 2007

ആജു അനീതിക്കെതിരെ

ഇന്നലെ സ്കൂള്‍ വിട്ട് വന്ന് ആജു എന്നെ ഫോണ്‍ ചെയ്തു.

പതിവ് വിശേഷങ്ങള്‍ക്കിടയില്‍:

"ഉമ്മാ ആ ടീച്ചര്‍ ആളു ശരിയല്ല,എനിക്കും മറ്റ് കുട്ടികള്‍ക്കും എന്ത് കുറവുണ്ടായിട്ടാണ് അവര്‍ പാട്രിക്കിനേയും ആഞ്ജലീനയേയും ക്ലാസ് മോണിറ്റേര്‍‌സ് ആയി തെരഞ്ഞെടുത്തത്"

കഴിഞ്ഞയാഴ്ച പദ്യപാരായണത്തില്‍ പങ്കെടുക്കാന്‍ ഇതു പോലെ ടീച്ചര്‍ ഒരു കുട്ടിയെ തിരഞ്ഞെടുത്തതിന് വീടെത്തിയിട്ടും സ്കൂള്‍ ബസ്സില്‍ നിനിറങ്ങാതെ പത്ത് മിനിറ്റോളം അതില്‍ തന്നെ ഇരുന്നായിരുന്നു അവന്റെ പ്രതിഷേധം.

അവനെ സമാധാനിപ്പിക്കാനായി ഞാന്‍ പറഞ്ഞു"എല്ലാ കുട്ടികളെയും ഒന്നിച്ച് മോണിറ്റര്‍ ആക്കാന്‍ പറ്റില്ലല്ലോ,ഒരു കാര്യം ചെയ്യാം ഇന്നു മുതല്‍ നിന്നെ വീട്ടിലെ മോണിറ്റര്‍ ആക്കാം".

ആ മറുപടിയില്‍ അവന്‍ സംതൃപ്തനായെങ്കിലും എന്റെയീ തെരഞ്ഞെടുപ്പിനെതിരെ തറവാടിയും പച്ചാനയും എന്നാണാവോ കൊടിപിടിക്കുക !

13 Comments:

At 10/30/2007 08:50:00 AM , Blogger ശ്രീ said...

:)

 
At 10/30/2007 08:53:00 AM , Blogger കുഞ്ഞന്‍ said...

ഹഹ..ശക്തമായി പ്രധിഷേധം രേഖപ്പെടുത്തില്ല..നമ്മുടെ ആജുവല്ലേ....!

 
At 10/30/2007 11:43:00 AM , Blogger asdfasdf asfdasdf said...

:)

 
At 10/30/2007 11:48:00 AM , Blogger ഉപാസന || Upasana said...

:)
upaasana

 
At 10/30/2007 01:41:00 PM , Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആജുവേ കൊടി പിടിക്കാറായോ?

 
At 10/30/2007 03:18:00 PM , Blogger ശെഫി said...

:)ആജുവിന്റെ സമരങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്നു.

 
At 10/30/2007 03:18:00 PM , Blogger ശെഫി said...

:)ആജുവിന്റെ സമരങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്നു.

 
At 10/30/2007 10:09:00 PM , Blogger Unknown said...

http://keralaactors.blogspot.com/
jagathy thamasakal just visit this
http://keralaactors.blogspot.com/

 
At 10/30/2007 10:43:00 PM , Blogger ധ്വനി | Dhwani said...

എങ്ങാനും വല്ല കൊടിയും കണ്ടാല്‍ രാജി വയ്ക്കുകയെന്നതു മോണിറ്ററുടെ ചുമതലയാണെന്നു കൂടി ധരിപ്പിയ്ക്കൂ.

 
At 10/30/2007 11:37:00 PM , Blogger simy nazareth said...

:) njaanum pinthuna prakhyapikkunnu

 
At 10/31/2007 01:38:00 AM , Blogger ഏ.ആര്‍. നജീം said...

തറവാടിയും പച്ചാനയും കൊടിയൊന്നും പിടിക്കില്ല, പക്ഷേ വീട്ടിലെ മോണീട്ടറും അല്ല കോണിട്ടറും അല്ല എന്നോ മറ്റോ ഒന്നു ദേശ്യപെട്ട് അജുവിനോട് ഒന്ന് പറഞ്ഞ് നോക്ക് അപ്പോ കാണാം ആരാ കൊടി പിടിക്കാന്‍ പോകുന്നതെന്ന്.

:)

 
At 10/31/2007 06:15:00 PM , Blogger മുസാഫിര്‍ said...

തറവാടി കൊടിപിടിച്ചാല്‍ ബഞ്ചുമ്മെ കേറ്റി നിര്‍ത്തണം.
ആജുവിനോട് അന്വേഷണം പറയുക.

 
At 11/12/2007 02:13:00 PM , Blogger Shaf said...

ആജുവിനോട് അന്വേഷണം പറയുക.

 

Post a Comment

Subscribe to Post Comments [Atom]

<< Home