മഞ്ചാടി
ദിവസവും നേരം വെളുത്താല്‍ ആജൂന് തൊട്ടടുത്തുള്ള കടയില്‍ പോകണം , ഒരു സാധനം വാങ്ങാന്‍ സമ്മതം കൊടുത്താല്‍ അഞ്ചെണ്ണം വാങ്ങിയേ തിരിച്ച് വരൂ , ഒപ്പം വലിയ ഒരു സോറിയും.
അനിയനോ എപ്പോഴും എടുത്ത് നടക്കണം അല്ലെങ്കില്‍ ചിണുങ്ങും , അവസാനം രണ്ടുപേരേയും അടിച്ചിരുത്താന്‍ ഒരു വഴി കണ്ടു മഞ്ചാടി സി.ഡി.
ആജൂന് കടയിലും പോകേണ്ട അനിയന് ചിണുങ്ങയും വേണ്ട.
രണ്ടാളും മഞ്ചാടിയും കണ്ട് രസിക്കുന്നു.
12 Comments:
മഞ്ചാടി
മഞ്ചാടി ഒന്ന്..രണ്ട്..മൂന്ന്..
ഇനി പൂപ്പിയും ബോബനും മോളിയും എല്ലാം വാങ്ങിക്കൊടുക്കണം.
ഹ ഹ ഹ ഇവിടേം അതു തന്നെ അവസ്ഥ.. നേരം വെളുക്കുമ്പോള്‍ തുടങ്ങും. അമ്മേ മഞ്ചാടീ ന്ന്. കുറച്ചു നേരം സ്വസ്ഥമായിരിക്കാല്ലോ ന്നു ഞാന്‍ ഓര്‍ക്കും..എനിക്കും ഒത്തിരി ഇഷ്ടമാ അതിലെ കുട്ടിക്കവിതകള്‍
അമ്മേ..അപ്പൊ,ഇതു എല്ലായിടത്ത് ഉണ്ടോ?
ഇവിടെ,മഞ്ചാടീം,പൂപ്പീം കഴിഞ്ഞു ബാല്‍ ഹനുമാന്‍ എത്തി നില്ക്കുന്നു...
നമ്മുടെ ചെറുപ്പമോന്നും ഇവര്ക്ക് കിട്ടില്ലല്ലോ..അവരിതെങ്കിലും കാണട്ടെ..
ഹ ഹ, മഞ്ചാടി ഇല്ലാത്ത വീടില്ല ഇപ്പോള്‍.
ദത്തനു മഞ്ചാടി കണ്ടാലേ ഒരു ദിവസം തികഞ്ഞതുപോലെ തോന്നൂ. ഊണു സമയത്താണു മഞ്ചാടി വേണ്ടത്. അതിട്ടില്ലെങ്കില്‍ പായസം ആണെങ്കിലും കഴിക്കില്ല. ഇട്ടാലോ, പാവയ്ക്കയും ശാപ്പിട്ടോളും.
വെക്കേഷനു നാട്ടില്‍ പോയപ്പോള്‍ മഞ്ചാടിയുടെ സിഡിയും കൊണ്ടാണു പോയത്, ഇനി കൊല്ലത്തെങ്ങാനും ഇതു കിട്ടാനില്ലെങ്കില്‍ ഇവന്‍ വാശിപിടിച്ച് നാശമാക്കിയാലോ എന്ന് ഭയന്നിട്ട്.
ഇപ്പുറത്ത് കിടന്ന് മഞ്ചാടി കണ്ടിരുന്ന ഒരാളാണ് എഴുന്നേറ്റ് പോയി പടം പിടിച്ചതെന്ന് ഞാന്‍ പറഞ്ഞാല്‍ എന്തേലും പ്രശ്നണ്ടോ :)
" എന്തോന്ന് കോപ്പിറൈറ്റ് പോകാന്‍ പറ എനിക്കെന്തായാലും കോപ്പിവേണം "
എന്നൊരാള്‍ ചോദിച്ചിരുന്നത് ഞാന്‍ മറന്നു ;)
അപ്പോ എല്ലായിടത്തും അതുതന്നെ ശരണം അല്ലേ.
:-)
പരസ്യം: മഞ്ചാടി ഓന്‍ലൈന്‍ ആയി വാങ്ങാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
ente chechide makkalum manchadi fans aanu
ആരെങ്കിലും എനിക്കും ഒരു കോപ്പി തരൂ മഞ്ചാടിയുടെ....ഇവിടെയും ഉണ്ട് ഒരു പട
മഞ്ചാടി സൂപ്പര്‍ എന്ന് കേള്‍ക്കുന്നുണ്ട്.... നമ്മുടെ ഒകെ കുട്ടികാലത്ത് ഇത് വല്ലതും ഉണ്ടോ... വല്ല ഓലപന്തോ .. കിലുക്കാം പെട്ടിയോ കിട്ടിയാല്‍ ആയി... കൂടുതല്‍ വാശി പിടിച്ചാല്‍ അമ്മയുടെ കൈ നെടുംപുറത്തു വീഴും...സ്നേഹ കുറവ് കൊണ്ടൊന്നുമല്ല.... അങ്ങിനെയൊക്കെ വളര്‍ത്തിയതുകൊണ്ട് ഇങ്ങനെയൊക്കെ ആയി...
Post a Comment
Subscribe to Post Comments [Atom]
<< Home