കോപ്പിയടി
കുറച്ചു ദിവസം മുമ്പ് ആജുവിന് ഹോ വര്‍ക്കായി ഒരു വര്‍ക്ക് ഷീറ്റ് കിട്ടി.റ്റീച്ചര്‍ എഴുതിയ കുറച്ചു വാചകങ്ങള്‍ കോപ്പി ചെയ്തു എഴുതണം.
എഴുതാന്‍ പറഞ്ഞ് ഈ കടലാസ് കയ്യില്‍ കൊടുത്തപ്പോള്‍ ആജു:
"മറ്റൊരാള്‍ എഴുതിയത് നോക്കി എഴുതരുതെന്നാണ് റ്റീച്ചര്‍ കുറച്ച് ദിവസം മുമ്പ് ക്ളാസ്സില്‍ പറഞ്ഞത്;എന്നിട്ടിപ്പോ പറയുന്നു റ്റീച്ചര്‍ എഴുതിയത് കോപ്പി ചെയ്യാന്‍."
14 Comments:
കോപ്പിയടി-ആജുവിന്റെ പുതിയ സംശയം
ന്യായമായ സംശയം..
ഹഹ ടീച്ചര്‍ എന്താ ഇങ്ങനെയൊക്കെ പറയുന്നെ അല്ലേ ആജൂ? ഒരു ദിവസം പറയും കോപ്പി ചെയ്യരുതെന്ന് പിന്നെ പറയും കോപ്പി ചെയ്യാന്‍.
ആ ടീച്ചറിനെ ഞാനൊന്നു കാണട്ടെ.. ഹും... ;)
ആജൂ...ഹ..ഹ..ഹ..
വളരെ നിഷ്കളങ്കവും ന്യായവുമായ സംശയം.
വല്യമ്മായീ.....കുട്ടികളുടെ മുന്‍പില്‍ വച്ച് ബ്ലോഗ് തുറക്കരുത്......ഇന്നിപ്പോ....കോപ്പി പ്രശ്നത്തില്‍ മാത്രമേ.....അവന്‍ സംശയം ചോദിച്ചോള്ളു....നാളെ അവന്‍ മുഖത്ത് നോക്കി 'യാഹൂ' എന്നും പറയും.
പ്രസക്തമായ നര്‍മ്മം.
കലക്കന്‍ സംശയമാണല്ലോ ആജുവിന്റേത്!
ഇത്തരം സംശയങ്ങള്‍ ചിരിച്ചു തള്ളാതെ ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടാല്‍ ആജുവിന്റെയും തുടര്‍ന്നുമുള്ള തലമുറയ്ക്ക് ആജു ഒരു മുതല്‍ക്കൂട്ടാവും.
ആള്‍ ദ് ബെസ്റ്റ്.
കണ്ണൂരാന്‍,മഴത്തുള്ളി,സന്‍ഡോസ്,ചിത്രകാരന്‍, ഇക്കാസ് ആജുവിന്‍റെ സംശയതിന് ഉത്തരം നല്‍കാന്‍ വന്നവ്വര്‍ക്കെല്ലാം നന്ദി.
ചോദ്യം ചോദിക്കുന്നവരെ ആര്‍ക്കും ഇഷ്ടമല്ല ഇക്കാസേ,മിണ്ടാതെ അനുസരിക്കുന്നവരെയാണ് എല്ലാവര്‍ക്കും വേണ്ടത്.
ആജു മിടുക്കനാണ്. :-)
ഹഹഹ... ആജുവിന്‍റെ സംശയം തികച്ചും സമയോചിതം :)
നല്ല ചോദ്യം ആജുക്കുട്ടാ...
:)
ടീച്ചറിന് ഇംപോസിഷന്‍ കൊടുത്താലോ ആജു. ടീച്ചറും ഒന്നു കോപ്പിയടിച്ചു പഠിക്കട്ടെ!
അജുവിന്‍റെ സംശയം തികച്ചും യുക്തി ഭദ്രമാണു്.
മനുഷ്യ കഥകള്‍ കോപ്പിയടിക്കപ്പേട്ടു് പുരാണങ്ങളുണ്ടായി.അഛനേയും അമ്മയേയും കോപ്പി അടിച്ചു് തലമുറകളും.സൂര്യ ചന്ദ്രന്മാര്‍ ഓരോ ദിവസവും കഴിഞ്ഞ ദിവസത്തിനെ കോപ്പി അടിക്കുന്നു.അല്ല വല്യമ്മായി ഞാന്‍ പറഞ്ഞു വന്നതു് എന്താണു്? സാരമില്ല അതെന്തുമാവട്ടെ കോപ്പിയടി എനിക്കിഷ്ടമായി.
മിടുമിടുക്കനാ ആജൂ നീ. അങ്ങനെ തന്നെ ചോദിക്കണംട്ടോ
കുറുമാനെ, കൊപ്പിറൈറ്റ്...
തമനു പണ്ട് താടി പ്രശ്നത്തില്‍ തീര്‍ത്തപോലാകില്ല ഇത്.. എന്റെ പേര്‍് എന്റെ മാത്രം , :)
അജു വേ, നീ എത്രാം ക്ലാസിലാടാ പഠിക്കുന്നേ..?
ഒന്ന് ശിഷ്യപ്പെടണായിരുന്നല്ലോ..
ടീച്ചര്‍ പെട്ടു കാണും... നല്ല സംശയം...
Post a Comment
Subscribe to Post Comments [Atom]
<< Home