Monday, October 09, 2006

ഡയലോഗ് ഓഫ് ദ ഡേ

“ ഉമ്മച്ചീ , എനിക്കിന്ന് ക്ലാസില്‍ തീരെ നേരം കിട്ടിയില്ല.”

“എന്തിന് ?”

“ ഉറങ്ങാന്‍ , റ്റീച്ചര്‍ ഒരു പാട് വര്‍ക്ക് തന്നു.”

13 Comments:

At 10/09/2006 06:34:00 PM , Blogger വല്യമ്മായി said...

ആജുവിന്‍റെ ഇന്നത്തെ ഡയലോഗ്

 
At 10/09/2006 06:38:00 PM , Blogger Unknown said...

പയ്യന്‍സ് ആള് കൊള്ളാമല്ലോ. തന്റേടമുണ്ട്... :-)

(എന്റെ അമ്മയോടെങ്ങാനുമാണ് ഇത് പറാഞ്ഞിരുന്നതെങ്കില്‍......)

 
At 10/09/2006 07:28:00 PM , Blogger sreeni sreedharan said...

മിടുക്കന്‍ :)

 
At 10/09/2006 08:47:00 PM , Blogger Physel said...

വലിയമ്മായീ..അതിനെ ഒരു വെറും ഡയലോഗായി തള്ളിക്കളയണ്ട. ഗള്‍ഫ് നാടുകളില്‍ പഠിക്കുന്ന ഒരുപാട് കുട്ടികള്‍ക്ക് ഈ പ്രശ്നം ഉള്ളതായി അറിയാം. എന്റെ മോനും പറയണകേള്‍ക്കാം ഒരിത്തിരി ഫ്രീ റ്റൈം കിട്ടിയാല്‍ സ്കൂളില്‍ ഉറങ്ങും എന്ന്. 5.30 ന് വരുന്ന സ്കൂള്‍ ബസ് കിട്ടാന്‍ 4.45 നെങ്കിലും എഴുനേല്‍ക്കണം അവന്‍. തിരിച്ചു വരുമ്പോള്‍ സ്കൂള്‍ ബസില്‍ കാണാം വാടിത്തളര്‍ന്നുറങ്ങുന്ന ഒരുപാടു കുഞുങ്ങളെ! ഒഴുകുന്ന കാലത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ നമ്മള്‍ പലതും കണ്ടില്ലാന്ന് നടിക്കുന്നു. അല്ലേ?

 
At 10/09/2006 11:53:00 PM , Blogger കരീം മാഷ്‌ said...

ഒരിക്കലും ല.സാ.ഗു കിട്ടാത്ത സംഖ്യകളുടെ ക്ലാസ്സു വര്‍ക്കു തന്നു സ്‌റ്റാഫു റൂമില്‍ പോയിരുന്നു ഉറങിയിരുന്ന ഒരു രാത്രി ശീട്ടുകളി വീരനായ (പ്രാദേശിക രാഷീയം പരിചയാക്കിയ) ഒരു മാഷിനെ ഡി.ഈ. ഒ. യെ കൊണ്ടു കെണിയില്‍ വീഴ്ത്തിയ ഹെഡ്‌മാഷിനെ ഓര്‍മ്മ വന്നു.

 
At 10/10/2006 08:56:00 AM , Blogger mydailypassiveincome said...

ആജുവിന്റെ ഡയലോഗ് കൊള്ളാം.

ഉമ്മച്ചീടേം ഉപ്പേടേം അല്ലേ മോന്‍ ;-) (ഈ ലൈന്‍ ഞാന്‍ എഴുതിയതല്ല...കീമാന്‍ ഓട്ടോടൈപ്പ് ചെയ്തതാ :) )

ഇനിയെന്തെല്ലാം വികൃതികള്‍ കാണാനിരിക്കുന്നു?

 
At 10/10/2006 09:02:00 AM , Blogger Rasheed Chalil said...

കൊള്ളാല്ലോ... പിന്നെ ആ ഡയലോഗില്‍ ഒളിഞ്ഞിരിപ്പുള്ള വിഷമം കണ്ടില്ലെന്ന് നടിക്കരുത്.

 
At 10/10/2006 09:04:00 AM , Blogger വേണു venu said...

ആജു ഒരു കൊച്ചു ചട്ടമ്പി കൂടിയാണെന്നു തോന്നുന്നല്ലോ.

 
At 10/10/2006 09:39:00 AM , Blogger മുസ്തഫ|musthapha said...

ഹി ഹി ...
ഞെട്ടിയില്ല.
ഞെട്ടുമായിരുന്നു, വല്യമ്മായീടേം തറവാടീടേം കഥകള്‍ വായിക്കുന്നതിന് മുന്‍പായിരുന്നെങ്കില്‍ :)


ഫൈസലും ഇത്തിരിവെട്ടവും പറഞ്ഞത് ശരിതന്നെ.

 
At 10/10/2006 09:46:00 AM , Blogger asdfasdf asfdasdf said...

മിടുക്കന്‍. 8 വയസ്സുള്ള ഒരു കുട്ടി മിനിമം 9 മണിക്കൂറെങ്കിലും ഒരു ദിവസം ഉറങ്ങണമെന്നാണ് കണക്ക്. രാത്രി ശരിക്കുമുറങ്ങാത്ത കുട്ടികള്‍ക്കാണ് പകല്‍ ഉറങ്ങാനൂള്ള ത്വരയുണ്ടാകുന്നത്. പിന്നെ നല്ല ഉറക്കം ആരോഗ്യത്തിന്റെ ലക്ഷണവുമാണ്. ഉറക്കത്തെ അങ്ങനെയങ്ങ തള്ളിക്കളയണ്ട.

 
At 10/25/2006 01:53:00 PM , Blogger Sreejith K. said...

അത് കലക്കന്‍ ഡയലോഗ്. ആജുവിന്റെ കുസൃതി രസമുണ്ട്.

 
At 11/09/2006 06:58:00 PM , Blogger yetanother.softwarejunk said...

മച്ചു ആളു കൊള്ളാലോ !!!

താഴെ കാണുന്ന ഡയലോഗ് വായിച്ചുനോക്കൂ...
http://yasj.blogspot.com/2005/08/reverse-offer.html

 
At 9/02/2007 04:04:00 PM , Blogger ജയകൃഷ്ണന്‍ said...

ഈ ആജ്ജുവുനെ ഒന്നു കാണാന്‍ പറ്റൊ.?

 

Post a Comment

Subscribe to Post Comments [Atom]

<< Home