Tuesday, October 17, 2006

ആജുവിന്‍റെ ഇന്നത്തെ ചോദ്യം

“ ഉമ്മച്ചി, ഉമ്മച്ചി എന്നെ ദത്തെടുത്തതാ അല്ലെ?”

“ അരാ അജൂ നിന്നോട് ഇത് പറഞ്ഞത്?”

“ഞാന്‍ ഇന്നാള്‍ ഒരു സിനിമയില്‍ കണ്ടതാ!!”

8 Comments:

At 10/18/2006 12:12:00 AM , Blogger ബിന്ദു said...

എന്റമ്മേ.. അങ്ങനത്തെ സിനിമ ഒക്കെ ഇറങ്ങിതുടങ്ങിയോ? :) അജു ആളൊരു കാന്താരി തന്നെ.

 
At 10/18/2006 06:26:00 AM , Blogger അനംഗാരി said...

ഹഹഹ!അജൂ നീയാടാ..ബാപ്പാന്റെ മോന്‍...
ഓ:ടോ: എന്നിട്ട് ഉമ്മ എന്തു പറഞ്ഞു?

 
At 10/18/2006 07:58:00 AM , Blogger Rasheed Chalil said...

എന്താ ആജൂ ഇങ്ങനെ ഒരു സംശയം...

 
At 10/18/2006 08:37:00 AM , Blogger അത്തിക്കുര്‍ശി said...

അമ്മായി,

ചോദ്യങ്ങലും സംശയങ്ങളും ആയി അവന്‍ തെളിയട്ടേ! നമ്മള്‍ നല്ല ഉത്തരങ്ങള്‍ നല്‍കി സംശയങ്ങളെ അകറ്റുക.

ഓ. ടോ : പച്ചാനയെ ഗൌനിക്കുന്നതു പോലെ അവനെ ഗൌനിക്കുന്നില്ലേ!

 
At 10/18/2006 09:13:00 AM , Blogger വല്യമ്മായി said...

ആജുവിന്‍റെ ചോദ്യങ്ങളിലൂടെ ഇന്നത്തെ കുട്ടികളുടെ പൊതുവായ കാഴ്ചപ്പാടാണ് ഈ ബ്ലോഗിലൂടെ പ്രകാശിപ്പിക്കുന്നത്.എവിടെ നിന്നെങ്കിലും ഏത് വാക്ക് കേട്ടാലും അതിന്‍റെ അര്‍ത്ഥം പോലും അറിയാതെയാണ് അവര്‍ പറയുന്നത്.

അത്തരത്തിലുള്ള പ്രയോഗങ്ങള്‍ അവന് മനസ്സിലാക്കാന്‍ പറ്റുന്നതാണെങ്കില്‍ പറഞ്ഞുക്കൊടുക്കാനും കട്ടിയുള്ളതാണെ‍ങ്കില്‍ അവന്‍ പിന്നീട് അതുപയോഗിക്കിരിക്കാനും ശ്രദ്ധിക്കാറുണ്ട്

പണ്ടത്തേക്കാള്‍ ഇപ്പോഴത്തെ കുട്ടികള്‍ സ്നേഹ പ്രകടനവും കൂടുതല്‍ ആഗ്രഹിക്കുന്നു.ഓഫീസില്‍ നിന്നു വരുന്ന നമ്മള്‍ കെട്ടി പിടിച്ചൊരു ഉമ്മ കൊടുത്തില്ലെങ്കില്‍ നമുക്കവരോടു സ്നേഹമില്ലെന്നാണവരുടെ തോന്നല്‍.

ഓ.റ്റോ.യ്ക്കു മറുപടി ആജുവിനെയാണ് കുടുതല്‍ ഗൌനിക്കുന്നതെന്നാണ് പച്ചാനയുടെ പരാതി.

 
At 10/18/2006 09:51:00 AM , Blogger Rasheed Chalil said...

പണ്ടത്തേക്കാള്‍ ഇപ്പോഴത്തെ കുട്ടികള്‍ സ്നേഹ പ്രകടനവും കൂടുതല്‍ ആഗ്രഹിക്കുന്നു.ഓഫീസില്‍ നിന്നു വരുന്ന നമ്മള്‍ കെട്ടി പിടിച്ചൊരു ഉമ്മ കൊടുത്തില്ലെങ്കില്‍ നമുക്കവരോടു സ്നേഹമില്ലെന്നാണവരുടെ തോന്നല്‍.

മുമ്പൊക്കെ കുട്ടികള്‍ക്ക് ഒത്തിരി സ്നേഹം കിട്ടിയിരുന്നു. മാതാപിതാക്കളില്‍ നിന്ന്, കൂട്ടുകുടുംബത്തിലെ അംഗങ്ങളില്‍ നിന്ന്, അയല്‍‌വാസികളില്‍ നിന്ന്, അധ്യപകരില്‍ നിന്ന് തുടങ്ങി വീട്ടിലെ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് വരേ...

കൂടാതെ കാണുന്ന കാഴ്ചകളിലെല്ലാം തൊലിപുറമയുള്ള സ്നേഹമാണ് അവര്‍ കാണുന്നത്. സ്നേഹം പോലും തെറ്റിദ്ധരിക്കപ്പെടുന്ന കാലം. പ്രകടിപ്പിക്കാത്ത സ്നേഹത്തെ കുറിച്ച് ഈ തലമുറ അജ്ഞരായി കൊണ്ടിരിക്കുന്നു.

കുറച്ച് കാലം മുമ്പ് അധ്യാപകര്‍ നന്നായി അടിക്കുമ്പോള്‍ അതിന് സ്നേഹത്തിന്റെ ഭാവമുണ്ടായിരുന്നു. അവരുടെ വാക്കുകള്‍ക്കും അവരോടുള്ള ബഹുമാനത്തിനും സ്നേഹത്തിന്റെ ചുവയുണ്ടായിരുന്നു.

കാലത്തിന്റെ മാറ്റം.

 
At 10/18/2006 09:59:00 AM , Blogger asdfasdf asfdasdf said...

ഒരു സിനിമ കണ്ട് ഇങ്ങനെ ചോദിച്ചെങ്കില്‍ അതെത്രമാത്രം ആജുവിനെ ഉലച്ചിരിക്കും. എങ്കിലും മക്കള്‍ ഇങ്ങനെയുള്ള സംശയങ്ങള്‍ മാതാപിതാക്കളോട് ചോദിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്.

 
At 10/18/2006 12:09:00 PM , Blogger Unknown said...

എന്റെ അമ്മാവന്റെ മകന്‍ സിനിമ കണ്ട് പഠിച്ചിട്ടിപ്പൊ “അഛന്‍ അമ്മ്യെ എന്നാ ഡൈവോഴ്സ് ചെയ്യുന്നേ?” എന്നാ ചോദിക്കുന്നത്? ചെയ്യില്ല എന്നൊന്നും പറഞ്ഞാല്‍ വിശ്വസിക്കില്ല. എന്നെങ്കിലും ചെയ്യും എന്ന ബലമായ വിശ്വാസമാണ്. കുറേ വര്‍ഷം കഴിഞ്ഞിട്ടേ ഉള്ളൂ എന്ന് പറഞ്ഞാണ് സമാധാനിപ്പിക്കുന്നത്. :-(

 

Post a Comment

Subscribe to Post Comments [Atom]

<< Home