ആജുവും പഠിച്ചത്രെ ‘ടെക്നോളജി’
ആജു ഇന്നലെ സ്കൂളില്‍ നിന്നും വന്നപ്പോള്‍ വല്യ സന്തോഷത്തിലായിരുന്നു.
വൈകുന്നേരം സ്വല്പ്പം ഗമയില്‍ വന്ന് പറഞ്ഞു:
“ ഉപ്പച്ചീ ഇന്നൊരു സംഭവമുണ്ടായി ക്ലാസ്സില്‍”
“എന്താടാ, നീ ക്ലാസ്സില്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ?”
ഇതു കേട്ടവന് പറഞ്ഞു തുടങ്ങി:
“ഉപ്പച്ചീ , ഇന്ന് ടീച്ചര്‍ വയറും ബള്‍ബും കണക്റ്റ് ചെയ്ത് ,സോക്കറ്റില്‍ കുത്തി ബള്‍ബ് കത്തിച്ച് കാണിച്ചുതന്നു”
മൂളിക്കേട്ടുകൊണ്ടിരുന്ന എന്നോടും വല്യമ്മായിയോടും ആവേശത്തോടെ അവന് പറഞ്ഞു:
“ പിന്നെ , ഉപ്പച്ചീ , ആള്‍ക്ക് ഷോക്കടിച്ചാല് എങ്ങനെ പുറത്തുള്ള വലിയ ഇരുമ്പിന്റെ പെട്ടിയിലുള്ള സ്വിച്ച് ഓഫാകും , അതെങ്ങിനെ ഓണാക്കാം എന്നുമൊക്കെ കാണിച്ചുതന്നു”
വളരെ താത്പര്യത്തോടെ കേട്ടുകൊണ്ടിരുന്ന ഞങ്ങളെ, അവന്റ്റെ അവസാന നിഗമനം ഞെട്ടിച്ചു,
“ഇത്രേ ഉള്ളൂ നിങ്ങളൊക്കെ ചെയ്യുന്ന ഡിസൈന്‍ ?, ഞാനും പഠിച്ചു ഇലക്ട്രിക്കല്‍ ടെക്നോളജി ”
15 Comments:
"ആജുവും പഠിച്ചത്രെ ‘ടെക്നോളജി’"
ആജുവിന്റെ വികൃതികളില്‍ പുതിയ പോസ്റ്റ്
ചാത്തനേറ്:
ഇത് താന്‍ ഷോക്ക് ട്രീറ്റ്മെന്റ് :)
ആജുവിന്റെ ടെക്നോളജി കേട്ട ഞാനുമൊന്ന് ഞെട്ടി. ഇത്ര കൊച്ചുകുട്ടികളെ ഇത്തരം വിദ്യകളൊക്കെ പഠിപ്പിക്കുമ്പോള്‍ അവര്‍ ഇത് സ്വയം പരീക്ഷിക്കാതിരിക്കാനും നാം മുന്‍കരുതല്‍ എടുക്കണം.
ഈ ടീച്ചര്‍മാരുടെ ഓരോ പാരകള്‍..
ഹ ഹ. ഇത് പഴേ തമിഴു സിനിമയില്‍ നായകന് ഫിലോസഫി പറയുന്നതു പോലെ ആയല്ലോ അജുവേ.
"സ്വിച്ചെ പോട്ടാല് ലൈറ്റ് എരിയും, ആനാല്‍ ലൈറ്റെ പോട്ടാല് സ്വിച്ച് എരിയാത് തമ്പീ, അവ്വളവു താന്‍ മിന്സാരത്തോടെ സത്തിയം"
ആജൂ പറഞ്ഞത് സത്യം !!
ഇത്രേ ഉള്ളു എന്റ്റെ ആജൂ ഈ ‘ടെക്നോളജി’ ! അതു ഇലക്ട്രിക്കല്‍ ആയാലും ഇലട്രോണിക്സ് ആയാലും ഐറ്റി ആയാലും എല്ലാം ഇത്രേ ഉള്ളൂ....
ഉപ്പച്ചി ! ആജൂ അടിച്ചു തകര്‍ക്കുവാണല്ലോ ? :))
അത്രേയേ ഉള്ളൂ ഇലക്ട്രിക്കല്‍ ടെക്നോളജ്ജി. പിന്നെ ആളുക്കളൊക്കെ തനിക്കെന്തോക്കെയോ അറിയാം എന്ന ഭാവത്തില്‍ മസ്സിലും പെരുപ്പിച്ചിരിക്കുന്നത് വെറു മൊരു ജാഡയാണെന്ന് ഒറ്റ വര്‍ത്തമാനത്തില്‍ ആജു തെളിയിച്ചു.
കൊള്ളാം ആജൂ..
അഭിനന്ദനങ്ങള്‍!
ഞാനതല്ല ആലോചിക്കുന്നത്, ആജു എഴുതുന്ന പ്രായമാകുമ്പോഴേക്കും, ഈ ബ്ലോഗ് ആജുവിന് വിട്ടു കൊടുക്കുമല്ലോ...അപ്പോഴേക്കും ആജുവിന് പേരു ദോഷം വരുത്തുന്ന പോസ്റ്റുകള്‍ എടുത്തുമാറ്റിയില്ലെങ്കില്‍..........
പിന്നെ എല്ലാം ആജു മസ്താന് പറയുന്ന പോലെ. :)
ദേവേട്ടാ, :-)
അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളേര്‍ക്ക് നല്ല വിവരമാ തറവാടി മാഷേ.. ഓഫീസില്‍ ബോസിനെപ്പറ്റിക്കുന്നപോലെയോ, എന്നെപ്പോലെ നിഷ്കളങ്കരായ ബ്ലോഗര്മാരെപ്പറ്റിക്കുന്ന പോലെയോ കുട്ടികളെപ്പറ്റിക്കാന് ഒക്കില്ല. അവര്‍ക്കറിയാം നിങ്ങളീ ജാഡ പറേന്ന പോലെ വല്യ ആനക്കാര്യമൊന്നുമല്ല “ഇലക്ട്രിക്കല്‍ ടെക്നോളജി” എന്ന്.
തമനുവിന്റ്റെ കമന്റ്റു കണ്ടപ്പോള്‍ ഈയിടെ വായിച്ച ഒരു കഥ ഓര്‍മ്മവന്നു.
(ബൂലോകരെ കേട്ടതാണെങ്കില്‍ വിട്ടുകള , എണ്റ്റെതല്ലെന്ന് ആദ്യമെ പറയുന്നു)
കുറെ ഉറുമ്പുകള്‍ കുളത്തില്‍ നീരാട്ടു നടത്തുകയായിരുന്നു.
അപ്പോഴാണ് പ്രദേശത്തെ ആകെയുള്ള കേശവന് എന്ന ആന കുളിക്കാനായി കുളത്തിലിറങ്ങിയത്.
ആന കുളത്തിലിറങ്ങിയതും കുളിച്ചുകൊണ്ടിരുന്ന ഉറുമ്പുകള്‍ നീങ്ങി നീങ്ങി കുളത്തിന്റ്റെ വശത്തേക്കായി ,
അബദ്ധവശാല്‍ ഒരുറുമ്പാകട്ടെ അനയുടെ പുറത്തും.
കുളത്തില്‍ നിന്നും പുറത്തായ ഉറുമ്പുകള്‍ കൂട്ടം കൂടി നില്‍ക്കെയാണ്
ആനയുടെ പുറത്തിരിക്കുന്ന അവരുടെ സുഹൃത്തിനെ കണ്ടത~ ,
ദേഷ്യം കൊണ്ട് കലിതുള്ളി ആനപ്പുറത്തിരിക്കുന്നവനോട് അലറി ,
"ഡാ ..മുക്കിക്കൊല്ലെടാ ആ നായിന്റ്റെ മോനെ.."
തറവാടിമാഷേ,
സത്യം പറഞ്ഞാ ഞാനും ആജൂന്റെ പോലാ. പുതിയ മൊബൈലൊക്കെ കിട്ട്യാ മോനോടോ മോളോടോ ചോതിക്കും: ദേ ഇതെങ്ങന്യാ?
-എന്നിട്ട് പറയും: ഓ, ഇത്രേള്ളൂ?
അയ്യട,
അപ്പോ ഒരു കാര്യം മനസ്സിലായി,
രണ്ടാം ക്ലാസ്സുകാരനായ ആജുവിന്റെ നിഗമനം തന്നെയാണ് കമന്റിട്ട ഭൂരിഭാഗം പേര്‍ക്കും :)
ഒരു കാര്യത്തെ കുറിച്ച് ഒന്നും അറിയാത്തവര്‍ക്കും , നന്നായിട്ടറിയുന്നവര്ക്കും അത് ലഘുവായിത്തോന്നും.
അപ്പോ കറന്റ് പോയാല്‍ ലൈറ്റ് മാത്രമെ കെടാറുള്ളു അല്ലെ :)
ആജൂ പറഞ്ഞത് സത്യം !!
ഇവിടെ നിന്നും ഒരു ടെക്-നോക്രാഫ്-റ്റ് ജനിക്കുന്നു
:)
Post a Comment
Subscribe to Post Comments [Atom]
<< Home