ആജുവിനൊരു സമ്മാനം കിട്ടി
പ്രിയരെ,
ആജുവിന് , അവന്റെ സ്കൂളില്‍ നിന്നും അവന്റെ മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹത്തിനും പരിഗണനക്കും അവാര്‍ഡ് കിട്ടി , ഫോട്ടോ താഴെ.
അവാര്‍ഡിനര്‍ഹമായ ഒരു സംഭവം:
അവന്റെ ക്ലാസ് റ്റീച്ചര്‍ക്ക് രണ്ട് ദിവസം സുഖമില്ലായിരുന്നു. ക്ലാസ്സിലുള്ള റ്റീച്ചറുടെ അവസ്ഥ കണ്ട് ആജു നേരെ പ്രൈമറി സൂപ്പര്‍വൈസറുടെ മുറിയില്‍ പറഞ്ഞു:
“ മാഡം എന്റെ റ്റീച്ചര്‍ക്ക് തീരെ സുഖമില്ല , മാഡമെന്താ റ്റീച്ചര്‍ക്ക് ലീവ് കൊടുക്കാത്തത്?”
26 Comments:
“ആജുവിനൊവാര്ഡ് കിട്ടി“
മിടുക്കന് മോന്.
അവാര്‍ഡ് കിട്ടിയ ആജുവിന് എന്റെ വക ഒരു ചക്കരയുമ്മ
മിടുക്കന്..അങ്ങനെ വേണം ചുണകുട്ടികള്‍..എന്റെ ഒരു ലോഡ് അഭിനന്ദനങ്ങള്‍.
-പാര്‍വതി.
മിടുക്കന് ആജു :)
ഇതെനിക്ക് ഭയങ്കര ഇഷ്ടായി. എന്റെ അമ്മമ്മ എപ്പോഴും പറയും, പഠിത്തത്തിനും ജോലിയിലൊന്നും ഫസ്റ്റ് കിട്ടീട്ട് കാര്യമില്ല. നല്ല മനുഷ്യരാവുകയാണാദ്യം വേണ്ടത്, എന്നാലെ ജീവിതത്തില്‍ ഫസ്റ്റ് കിട്ടുള്ളൂ എന്ന്...
(അതുകൊണ്ടെന്താ, ഞാന്‍ എന്നെ കൊന്നാലും പഠിത്തത്തില്‍ ഫസ്റ്റ് മേടിക്കൂല്ലാന്ന് ഉറപ്പിച്ചു ):-)
അജുക്കുട്ടന് ആയിരമായിരം അഭിവാദ്യങ്ങള്‍!
ആജുമോനേ,അഭിനന്ദനങ്ങള്‍ ...ആജുവിലെ നല്ല കുട്ടിയെ തിരിച്ചറിഞ്ഞ് അവാര്‍ഡ് കൊടുത്ത സ്കൂളിനും എന്റെ അഭിനന്ദനങ്ങള്‍ ...
മിടുക്കന്! മിടുമിടുക്കന്‍!
ആജുക്കുട്ടന് അഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകള്‍. ഇനിയും ഇങ്ങനെ ധാരാളം അവാര്‍ഡുകള്‍ വാങ്ങൂ. സ്നേഹത്തിനും പരിഗണനക്കുമുള്ള അവാര്‍ഡ് മറ്റേത് അവാര്‍ഡിനേക്കാളും വിലപ്പെട്ടതാണ്.
അതുല്യാന്റീടെ ആജുക്കുട്ടാ, നീ തന്നേടാ ഇപ്പോ ബ്ലോഗ്ഗിലേ പുലി. അതുല്യാന്റീയ്ക് പനീം ശര്ദിലുമാട്ടോ, അതോണ്ട്, മിണ്ടാന്‍ ഇപ്പോ ജീവനില്യാ. നാളെ ഞാന്‍ വിളിയ്കണുണ്ട് നിന്നെ. ആയിരം ആയിരം ചക്കരമുത്തം.
പഠിച്ചിട്ടോ മാര്‍ക്ക് കിട്ടിയിട്ടോ ഒരു കാര്യവുമില്ലാ. ഇത് പോലെ സഹജീവികളോട് കണ്ട് അറിഞ്ഞ് പെരുമാറാനറിയണം. ആജുവിനെ നോക്കൂ എല്ലാരും... പൊന്നും കുടം അവനാ... ദൈവം ആയുസ്സും ആരോഗ്യവും സന്തോഷവും തരട്ടേ. ശ്രേഷ്ടനായ പുത്രനെ നല്കിയ ദൈവത്തിനോട് തറവാടീം രെഹ്നേം ഒരു പ്രത്യേക നന്ദി പറയൂ.
aajukuttaa
well done. congrats
-sul
“ആജു മോനെ ആ തൊപ്പിവെച്ച തലയിങ്ങോട്ടു നീട്ടൂ. ഒരു തൂവല്‍ അവിടെ ചൂടാനാണ്“.
ധീരന് ഒരു പ്രാവശ്യം മാത്രം മരിക്കുന്നു. എന്നാല്‍ ഭീരു പല പ്രാവശ്യം മരിക്കുന്നു.
അഭിവാദ്യങ്ങള്‍
അജുക്കുട്ടന് അഭിനന്ദനങ്ങള്‍.... ഈ നല്ല മനസ്സ് തീര്‍ച്ചയായും ജീവിതപാതയില് അജുവിന് വഴികാട്ടിയായിരിക്കും....
മിടുക്കന്.
നന്നായി വരും. :-)
ആജു:)
ഇനിയും ഇതുപോലെ അംഗീകാരങ്ങള്‍ കിട്ടാന്‍ ഇടവരട്ടെ, മിടുക്കനാവൂ.:)
ആജുട്ടാ,
ഞാനും ആന്റിയും ആച്ചിയും മോനെ അഭിനന്ദിച്ചൂന്ന് പ്രത്യേകം പറയണ്ടല്ലോ!
ഇഞ്ചിപ്പെണ്ണമ്മായി പറഞ്ഞപോലെത്തന്നെ, ഏറ്റവും വലിയ മഹത്വം കൂടെയുള്ളവരേയും നമ്മെപ്പോലെത്തന്നെ കാണാന്‍ പറ്റുക എന്നതാണ്.
കൂടെ നടക്കുന്ന ഒരാളുടെ കാല് കല്ലില്‍ തട്ടുമ്പോള്‍ ആ വേദന നമുക്കും തോന്നണം. ഒരാള്‍ തെറ്റുചെയ്യുന്നതുകാണുമ്പോള് അതിന്റെ ശിക്ഷ നമുക്കുകൂടി കിട്ടുമല്ലോ തമ്പുരാനേ എന്നു തോന്നണം.
ശരിയായ രീതിയിലായാല്‍ ഒരു നോട്ടത്തിനും വാക്കിനും ഒരു കൈവീശലിനുപോലും ലോകത്തെ മുഴുവന്‍ കീഴടക്കാന്‍ കഴിയും.മറിച്ചും ആവാം.
“കേയൂരാണി ന ഭൂഷയന്തി പുരുഷം ഹാരാ ന ചന്ദ്രോജ്വലാ
ന സ്നാനം ന വിലേപനം ന കുസുമം നാലംകൃതാ മൂര്‍ദ്ധജാഃ,
വാണ്യേകാ സമലംകരോതി പുരുഷം യാ സംസ്കൃതാ ധാര്യതേ
ക്ഷീയന്തേ ഖലു ഭൂഷണാനി സതതം വാഗ്ഭൂഷണം ഭൂഷണം“
എന്നൊരു പദ്യം എഴുതിയിട്ടുണ്ട് ഭര്‍തൃഹരി എന്ന ആള്. ഉമേഷങ്കിള് ഇത് അധികം താമസിയാതെ വിശാഖിന്റെ സൈറ്റില്‍ അര്‍ത്ഥമടക്കം എഴുതിച്ചേര്‍ക്കും. അതു വായിക്കണം. കേട്ടോ!
(ഇപ്പോ ഇത്ര മതി അല്ലേ! കുട്ടിയെ പേടിപ്പിച്ചു എന്നുപറഞ്ഞ് വാപ്പച്ചി ദേ എന്റെ പിന്നാലെ വരും!)
ആജൂ അത് എടുത്ത് മേശപ്പുറത്ത് വെച്ചിട്ട്, ബാപ്പയോട് “എന്നെ കണ്ടുപടി ബാപ്പാ” എന്നൊന്ന് പറഞ്ഞേ.
ആജുട്ടാ :)
ആജു, മിടുക്കാ... അഭിനന്ദനങ്ങള്‍,
ആജുവിന്റെ സ്നേഹവും പരിഗണനയും ഒരൊറ്റ ദിവസം കൊണ്ട് തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞതാണ്.
നല്ല ചിന്തകളിലൂടെ, എല്ലാവര്ക്കും സ്നേഹം പകര്‍ന്നു കൊണ്ട്, ഏവര്‍ക്കും മാതൃകയായി ജീവിക്കാന്‍ സര്വ്വശക്തന് അനുഗ്രഹിക്കട്ടെ.
that was smart, aju. keep being gentle and bold.
ആജുവിനെ ഒരു നല്ല മനുഷ്യസ്നേഹിയാക്കിയ മാതാപിതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍, അ കുഞ്ഞുമനസിന്റെ നന്മ മനസിലാക്കി ആദരിച്ച സ്ക്കൂളിനും അഭിനന്ദനങ്ങള്‍.
ആജുക്കുട്ടന് ആന്റിയുടെ വക ചക്കരയുമ്മ. മോനേ ഈ സ്നേഹം ഒരിക്കലും കൈവിടരുത്, നീ വളരുന്നതിനൊപ്പം അതും വളരട്ടെ, നിനക്കു ചുറ്റുമുള്ളവരിലേക്ക് അതു പടരട്ടെ, അങ്ങനെ നീയുള്‍പ്പെടുന്ന സമൂഹത്തില്‍ അതു മാറ്റമുണ്ടാക്കട്ടെ.അടുത്ത തലമുറയെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്ക് ഒരു നല്ല ആശ്വാസം.
ആജു കുട്ടാ,
മോനേ നീ മിടുക്കനാണെടാ... എന്റെ വക ഇതാ ഒരു ഉമ്മ. (വീട്ടില്‍ വന്നപ്പോള്‍ കാണിച്ച് തന്ന ഓഫീസില്‍ തന്നെയല്ലേ ഇപ്പോഴും ജോലി?) :-)
ആജുക്കുട്ടാ,
ഇതു കലക്കീട്ടോ,
ആജുക്കുട്ടന് ചേര്‍ന്ന സ്കൂളും കൊള്ളാം..
നന്മ ഇപ്പോഴും ഇവിടൊക്കെ തന്നേണ്ട് അല്ലേ?
മിടുക്കന്:)
“ മാഡം എന്റെ റ്റീച്ചര്‍ക്ക് തീരെ സുഖമില്ല , മാഡമെന്താ റ്റീച്ചര്‍ക്ക് ലീവ് കൊടുക്കാത്തത്?”
Post a Comment
Subscribe to Post Comments [Atom]
<< Home