ആജുവിന്റെ ഒരപേക്ഷ
ആജുവിന്റെ ഇംഗ്ലീഷ് ബുക്കില്‍ കടങ്കഥ പോലുള്ള കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിയിരുന്നു,മൃഗങ്ങളെ പറ്റി.
ഒരു ചോദ്യം ഇങ്ങനെ:ഞാനാണു കാട്ടിലെ രാജാവ്?
ഉത്തരം: സിംഹം
ഇതു വായിച്ചിട്ട് ആജു: ഉമ്മ എനിക്കീ സിംഹത്തിനെ തീരെ ഇഷ്ടമില്ല,കടുവയെയാണ് ഇഷ്ടം.ഉമ്മ ടീച്ചറോട് ഒന്നു പറയുമോ കടുവയെ കാട്ടിലെ രാജാവായി തെരഞ്ഞെടുക്കാന്‍.
16 Comments:
ആജുവിന്റെ ഒരപേക്ഷ
ആജുകുട്ടാ,അതെന്തായാലും അസ്സലായി.എന്നും ഈ സിംഹംങ്ങനെ രാജാവാവ്ണത് എന്തായാലും ശരിയല്ല.
This comment has been removed by a blog administrator.
ആജുവേ നീ തന്നെ കൊച്ച് മിടുക്കന്‍. പക്ഷെ നമുക്ക് സിംഹവും പുലിയും ഒന്നും വേണ്ട, കുറുക്കന്‍ മതീന്നേ രാജാവ്.....
ഇനിയും ചോദിയ്ക് ഉമ്മയോട് എന്ത് കൊണ്ട് സണ്ഡേ കഴിയുമ്പോ പിന്നേയും ഉടനെ തന്നെ തേഴ്സ്ഡേ വരണില്ല്യാന്ന് ! അല്ല പിന്നെ നമുക്ക് ഒരു ദിവസം മതി സ്കൂളെന്നേ...
ഒരായിരം ഉമ്മാ ട്ടോ ആജുവിനു. സ്റ്റേജിലു കയറി ഇനിയും പറയണം, പിന്നില്ലേയ്.. എനിക്ക് ഏറ്റവും ഇഷ്ടം അതുല്യാന്റീ നാ എന്ന്...
ഹ ഹ ഹ!
മിടുക്കന്‍ മോന്‍.
:)
ആജൂ, മിടുക്കന്‍. നല്ല കാര്യം. നമുക്ക് കൂട്ടുചേര്‍ന്ന് കടുവയെ തെരഞ്ഞെടുക്കാംട്ടോ. :)
കാര്യായി പരിഗണിക്കേണ്ട ഒരു കാര്യാ അത്.:)
qw_er_ty
സിംഹം പഴയ രാജാവാ..
ഇപ്പൊ പുലിയാ രാജാവ്
കാട്ടില്‍ ഒരുപാട് സിംഹങ്ങളുണ്ട്. അവരെല്ലാം രാജാവല്ല ആജൂ, ജബ്ബാര്‍ എന്നു പേരുള്ള ഒരു സിംഹമുണ്ട്, അവനാണ് രാജാവ്.
ആജു,
കൊള്ളാം നല്ല ചോദ്യം തന്നെ :)
ആജുക്കുട്ടാ പണ്ടെങ്ങാണ്ട് കുട്ടികള്‍ പറഞ്ഞ ഒരു കഥ ദാ പിടിച്ചോ.
സിംഹ രാജാവ് രാവിലേ എഴുന്നേറ്റു ഗുഹയില്‍ നിന്നിറങ്ങി. എന്തൊരു സുഖം, കാണുന്ന മുയലും മാനും എല്ലാം രാജാവിനെ കണ്ട് തൊഴുതു നില്‍ക്കുന്നു.
അപ്പോ ഒരു ചെന്നായ ആ വഴി വന്നു.
"പറയെടാ ആരാ ഈ കാട്ടിലെ രാജാവ്? " സിംഹം അലറി
പാവം ചെന്നായ പേടിച്ചു പോയി.
"അവിടുന്നു തന്നെ തമ്പുരാനേ" ചെന്നായ പറഞ്ഞു. സിംഹം അതു കേട്ട് അങ്ങു സുഖിച്ചു.
ദേ വരുന്നു കരടി
"ആരാ ഈ കാട്ടിലെ രാജാവ്?"
"അങ്ങു തന്നെ സിംഹമേ" കരടി പറഞ്ഞു.
കുറുക്കനും അതു തന്നെ പറഞ്ഞു
കാട്ടുപോത്തും പറഞ്ഞു
അപ്പോ കടുവാ നടന്നു വരുന്നു. സിംഹം തടഞ്ഞു നിര്‍ത്തി ചോദിച്ചു
"ആരാടാ ഈ കാട്ടിലെ രാജാവ്?"
കടുവാ ഒരൊറ്റ അടി സിംഹത്തിന്റെ കരണകുറ്റിക്ക്. എന്നിട്ടു കഴുത്തിനു കടിച്ച് പൊക്കിയെടുത്ത് ഒരേറും.
സിംഹം തറയില്‍ കിടന്ന് തല തടവിക്കൊണ്ട് പറഞ്ഞു
"ശെഡ്ഡാ. ഉത്തരം അറിയില്ലെങ്കില്‍ അറിയില്ലെന്നു പറഞ്ഞാ പോരേ ചേട്ടാ, അതിനിങ്ങനെ ചൂടാവുന്നതെന്തിനാ. "
ദേവന്‍ കുറുക്കന്‍ എന്നും ചെന്നായ് എന്നും ഒക്കെ പറഞ്ഞത് എനിക്ക് ഹര്‍ട്ടായി.
-----------
അജുവേ: ദേ വെറെ ഒരു കുട്ടി കഥ.
ഈ രാജാവ് സിംഹത്തിനു വലിയ ഗമയായിരുന്നു. എപ്പോഴും പറയും ഞാനാ രാജാവ്, ഞാനാ രാജാവ്, എന്നിട്ട് എല്ലാ കുഞ്ഞു മൃഗങ്ങളെയും പിടിച്ച് കറുമുറാ തിന്നു. (വക്കാരി അങ്കിളിനെ തൊടില്ലാ ഭാഗ്യം)
ഇങ്ങനെ ഇരുന്നപ്പോ കുറുക്കനു ബയങ്കര ദേഷ്യം വന്നു. ഈ സിംഹത്തിനെ ഒന്ന് പറ്റിയ്കണം.
ഒരു ദിവസം പറഞ്ഞു, രാജാവേ രാജാവേ... ഞാനിപ്പോ ഇങ്ങട് വരുമ്പോ വേറെയും ഒരു സിംഹം അവിടെ കിടന്ന് പറയുന്നു, അങ്ങ അല്ലാ രാജാവ്... മറ്റേ സിംഹം ആണു രാജാവ് എന്ന്..
ങേ! അത്രയ്കായോ.. എന്നാ അവന്റെ കഥ കഴിച്ചിട്ട് തന്നെ കാര്യം എന്നും പറഞ്ഞ്, കുറുക്കനും ഈ സിംഹവും കൂടി ആ സിംഹത്തിനെ കാണാന്‍ പോയി. അവിടെയെങ്ങും കണ്ടില്ല. അപ്പോ കുറുക്കന്‍ പറഞ്ഞു, ദേ രാജാവേ... അങ്ങയേ കണ്ടിട്ട് ഈ കിണറ്റില്‍ ഇറങ്ങി ഒളിച്ചിരിയ്കാ അവന്‍, ദേ ഇങ്ങട് നോക്കിയെ....
രാജാവ് താഴേയ്ക് നോക്കി, തന്നെ പോലെ വെറെ ഒരു സിംഹം വെള്ളത്തില്‍ തെളിഞ്ഞു വന്നു. (ഈ സിംഹത്തിന്റെ വെള്ളത്തില്‍ കാണുന്ന പ്രതിബിംബം ആയിരുന്നു അത്, ഇത് പറഞ്ഞത് ആജുവിനോട് മാത്രം)
എന്നാ ഇവനെ ഇനി കൊന്ന് ശാപ്പിട്ടുട്ട് തന്നെ കാര്യം എന്നും പറഞ്ഞ് സിംഹം ആ കിണറ്റില്‍ ചാടി!! ബ്ലും ബ്ലും!!! രാജാവ് ഡിം.
കുറുക്കനു സന്തോഷമായി. ഇയാളേം കൊന്നൂല്ലോ ഞാന്‍..
.........
കുട്ടി കഥകള്‍ ഒക്കെ എഴുതുമ്പോ എന്ത് രസമാണു. എന്നിട്ട്.... എന്നിട്ട്.... എന്ന് ആജു പറയുന്ന പോലെ... മനസ്സിന്റെ വിഷമങ്ങള്‍ ഒക്കെ അലിഞ്ഞ് ഇല്ലാതാവുമ്പോലെ...
ഹ ഹ, ആജുവാണു താരം.
ഇന്നാണ് ആജുവിന്‍റെ അപേക്ഷ വായിച്ചത്.
ആജു ഒന്നും ആലോചിക്കാതെയാണ് പറഞ്ഞതെങ്കിലും അതെന്നെ വല്ലാതെ ചിന്തിപ്പിക്കുന്നു.
ഒരു പാട് അര്‍ത്ഥതലങ്ങളുള്ള ഈ ചെറിയ അപേക്ഷ ആരുമെന്തേ ചിന്തിക്കതെ പോയതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.
സിംഹത്തെ രാജാവായി നമ്മള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരു പറ്റം ആളുകള്‍ക്ക് സിംഹത്തെ ഇഷടപ്പെടുന്നില്ല. അവര്‍ക്കിഷ്ടം കടുവയെയാണ്. നമ്മുടെ തിരഞ്ഞെടുപ്പ് രീതിയെ അല്ലേ ആജു മോന്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഇന്നത്തെ പരിതാപകരമായ അവസ്ഥയെ യല്ലെ സിംഹത്തെ മാറ്റി കടുവയെ നിയമിക്കാന്‍ ടീച്ചറിനോട് ആവശ്യപ്പെടാന്‍ ആജുമോന്‍ ആവശ്യപ്പെടുന്നത്. ഒരിക്കല്‍ നമ്മള്‍ തിരഞ്ഞെടുത്താല്‍ അവരെ തിരിച്ചു വിളിക്കാനുള്ള അധികാരത്തിനു വേണ്ടിയല്ലെ ആജുമോന്‍ അറിയാതെയെങ്കിലും ശബ്ദിച്ചത്.
നമ്മളിലാരുമെന്തേ അത് കാണാതെ പോയത്??
ഈ അപേക്ഷ ഇനിയും വായിക്കപ്പെടണമെന്ന് ഞാന്‍ വിചാരിക്കുന്നു.
പുതിയ തലങ്ങളില്‍ പുതിയ കാഴചയില്‍
സ്നേഹത്തോടെ
രാജു
ആജുമോന്‍ ഒരു പാടു സ്നേഹമുള്ള കുട്ടിയാണെന്നു ശ്രീമതി.നന്മകള്‍ മാത്രം ഉണ്ടാവട്ടെ.
അജൂ, കടുവയല്ല ശരിക്ക് കാട്ടിലെ രാജാവാകേണ്ടത്. പുലിയല്ലേ ??? അല്ലേ അല്ലേ ???
Post a Comment
Subscribe to Post Comments [Atom]
<< Home